 
ചെങ്ങന്നൂർ : ക്ഷീരസമൃദ്ധി കർഷക സംഘടന പ്രതിഷേധവുമായി രംഗത്ത്.അറുനൂറ്റി മംഗലം ക്ഷീര ഉല്പാദക സഹകരണ സംഘം അധികൃതരുടെ നിയമ വിരുദ്ധമായ തീരുമാനത്തിനെതിരെയാണ് ക്ഷീര സമൃദ്ധി കർഷക സംഘടന അറുനൂറ്റിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ അറുനൂറ്റിമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിനു മുൻപിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്ഷീര സംഘത്തിന്റെ പ്രവർത്തന പരിധിയിൽ പാലിന്റെ ശേഖരണവും ,വിൽപ്പനയും ക്ഷീരസംഘത്തിന് അകാശപ്പെട്ടതാണ്. സംഘത്തിലെ അംഗങ്ങൾ വീടുകളിൽ പാൽ വിതരണം ചെയ്യാൻ പാടില്ല ,ഇങ്ങനെ പാൽവിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ രണ്ട് കമ്മിറ്റിയംഗങ്ങളെ ഇത് അന്വേഷിക്കാൻ ചുമതലപ്പെടുത്തി .ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ അവരുടെ അംഗത്വം മരവിപ്പിക്കുകയും ,എല്ലാ ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കുകയും ചെയ്യുമെന്ന് കാട്ടി അധികൃതർ ക്ഷീര സംഘം ഓഫീസിനു മുൻപിൽ നോട്ടീസ് പതിക്കുകയും ,ചില അംഗങ്ങളെ വിളിച്ചറിയിക്കുകയും ചെയ്തതായി പരാതി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷീരസമൃദ്ധി കർഷകസംഘടന പ്രതിഷേധിച്ചത് സംഘടന പ്രസിഡന്റ് സുനിൽ ചുനക്കര ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺസൻ ,ട്രഷറാർ ഷീജ.എസ് കുറുപ്പ്, കമ്മറ്റി അംഗങ്ങളായ ഷെറീഫ് പത്തിയൂർ, റസിദ്, ബിജു, സുരേഷ് കുമാർ, ബിജു പളളിപ്പുറം, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.