പത്തനംതിട്ട : കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 20ന് അദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത 60 വയസിന് മുകളിലുള്ള കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ പേർക്കും 10000/ രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ മണ്ഡല ആസ്ഥാനങ്ങളിലും നടത്താനിരുന്ന ധർണ ഡോ.ജോസഫ് മാർത്തോമ മെത്രപ്പൊലിത്തയുടെ ദേഹവിയോഗത്തെ തുടർന്ന് 23ലേക്ക് മാറ്റിവച്ചതായി ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസും ജില്ല ജനറൽ സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസും സംയുക്തമായി അറിയിച്ചു.