 
തിരുവൻവണ്ടൂർ: വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബ നാഥൻ മരണപ്പെട്ടതിനെത്തുടർന്ന് അടക്കം ചെയ്യാൻ സ്ഥലമില്ലാതെ വന്നപ്പോൾ സ്ഥലം നൽകി മാതൃകയായ വീട്ടുടമസ്ഥൻ കുറ്റൂർ തലയാർ പുലിപ്രശേരിൽ രാഘുനാഥൻ നായരെ സേവാഭാരതി ആദരിച്ചു. ചടങ്ങിൽ സേവാഭാരതി കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവല്ലഭൻ നായർ, ബി ജെ പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, രാജലക്ഷ്മി, ഉണ്ണികൃഷ്ണൻ കൃഷ്ണകൃപ, ഉണ്ണികൃഷ്ണൻ നായർ മഴവഞ്ചേരിൽ പി.എൻ രാധാകൃഷ്ണൻ തുടങ്ങിയ സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.