ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സഹായ ഹസ്തവുമായി സി..പി.എം വാളണ്ടിയർമാർ എത്തുന്നു. കൊവിഡ് രോഗികൾക്കുള്ള വീടുകളിൽ കുടുംബാംഗങ്ങൾ ക്വാറന്റീൻ ആകേണ്ടി വന്നത് മൂലം വരുമാനത്തിന് ബുദ്ധിമുട്ടുന്നതിനാൽ ഈ വീടുകളിൽ സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ,വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാളണ്ടിയർമാർ വഴി ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യും. ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകളുടെ വിതരണോദ്ഘാടനം മൂലപ്പടവിൽ സജി ചെറിയാൻ എം.എൽ.എയും വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ വിതരണോദ്ഘാ ടനം മൾട്ടി പർപ്പസ് ഐ.ടി.ഐ യ്ക്കു സമീപം സി.പി.എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദും ഇന്ന് രാവിലെ 10ന് നിർവഹിക്കും.