കൊടുമൺ- പാലത്തുംപാട്ട്- ചക്കിമുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 5 മുതൽ 6 വരെ 14 കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിക്കും. ഒറ്റത്തേക്ക് ജംഗ്ഷനിൽ സി. പി. എം. കൊടുമൺ ഏരിയാ സെക്രട്ടറി എ. എൻ. സലീം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചക്കിട്ടമുക്കിൽ സി. പി. എം. ജില്ലാ കമ്മിറ്റിയംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. കെ. കെ. ബാബുസേനപ്പണിക്കർ സംസാരിക്കും.
1996ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുമൺ ഗ്രാമപഞ്ചായത്തിൽ ആദ്യമായി പണിത റോഡാണിത്. കെ. കെ. ശ്രീധരനായിരുന്നു അന്ന് പഞ്ചായത്ത് പ്രസിഡന്റ്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ 2500 പേരാണ് റോഡ് വെട്ടാൻ പങ്കാളികളായത്. ഏഴ് വർഷം മുമ്പ് ഈ റോഡ് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി. 3.40 കോടി അനുവദിച്ചു. പിന്നീട് സംസ്ഥാന സർക്കാർ ഒരു കോടി 25 ലക്ഷം രൂപ കൂടി അനുവദിച്ചു.
വാർഡ് മെമ്പറുടെയും എം. പി.യുടെയും അനാസ്ഥയാ മൂലമാണ് പണി നടത്താത്തതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.