 
പന്തളം: പേപ്പർ കൊണ്ട് ആടുന്ന തൊട്ടിലുണ്ടാക്കി വിസ്മയം തീർത്തിരിക്കുകയാണ് സഹോദരിമാരായ കൃഷ്ണയും തീർത്ഥയും. പന്തളം മുടിയൂർക്കോണം പെരുമ്പൂർ വീട്ടിൽ ബിനുവിന്റെയും ശാന്തിയുടെയും മക്കളാണ് ഇരുവരും. പത്ത് പേജുകളുള്ള പത്ര പേപ്പർ മടക്കിയാണ് തൊട്ടിലുണ്ടാക്കിയത്. പേപ്പർ ചുരുട്ടി പശ കൊണ്ട് ഒട്ടിച്ചു ചേർത്തപ്പോൾ തൊട്ടിലായി. നിറങ്ങൾ ചേർത്ത് ആകർഷകമാക്കി. നൂല് കൊണ്ട് കെട്ടിത്തൂക്കിയിട്ടാൽ ആടുന്ന തൊട്ടിൽ വീട്ടിലെ കൗതുക കാഴ്ചയാണ്.
പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ കൃഷ്ണ സംഗീതക്കച്ചേരികളിൽ പങ്കെടുക്കാറുണ്ട്. അനുജത്തി പന്തളം എൻ.എസ്.എസ് ഇംഗ്ളീഷ് മീഡിയം മൂന്നാം ക്ളാസ് വിദ്യാർത്ഥി തീർത്ഥയും തൊട്ടിൽ നിർമാണത്തിൽ സഹായിയായി. ലോക്ക് ഡൗൺ കാലത്ത് പെയിന്റിംഗുകൾ നടത്തുന്നതിനിടെയായിരുന്നു തൊട്ടിൽ നിർമാണം.