വാഹനത്തിന്റെ സമയക്രമ പട്ടിക ഹാജരാക്കണം


പത്തനംതിട്ട ; സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെർമിറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോർ വാഹന വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
സ്റ്റേജ് കാര്യേജ് പെർമിറ്റ് ഉടമകൾ അവരവരുടെ വാഹനത്തിന്റെ ഏറ്റവും ആനുകാലികമായി പരിഷ്‌കരിച്ച് അംഗീകരിച്ച സമയക്രമ പട്ടികയുടെ രണ്ട് പകർപ്പുകൾ അവയുടെ അസൽ സഹിതം അതാതു റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി സെക്രട്ടറിമാരുടെ കൈവശം നേരിട്ട് ഹാജരാക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

കോഴ്സ്

പത്തനംതിട്ട : കോളജ് ഒഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പളളിയിൽ അനുവദിച്ച ബി.കോം ഫിനാൻസ് കോഴ്‌സിന് 27 ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. കോളേജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമർപ്പിക്കാം. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 27 വരെ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് സീറ്റുകളിലേക്കും അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in,www.keralauniversity.ac.in,http://caskarthikapally.ihrd.ac.in, ഫോൺ: 9495069307, 04792485852, 8547005018.

അംശാദായ കുടിശിക

പത്തനംതിട്ട ; കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ്, പത്തനംതിട്ട ജില്ലാ ഓഫീസിൽ രണ്ട് തവണകളിൽ കൂടുതൽ അംശാദായ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കുടിശിക ഒടുക്കി അംഗത്വ പുനസ്ഥാപനം നടത്തുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

ആട് വളർത്തൽ പരിശീലനം


പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ 22,23 തീയതികളിൽ ആട് വളർത്തലിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ളാസ് നടക്കും. ഫോൺ : 9188522711.

ഹിന്ദി ഡിപ്ലോമ കോഴ്സ്


പത്തനംതിട്ട : അപ്പർ പ്രൈമറി സ്കൂളിലെ അദ്ധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് 50 ശതമാനം മാർക്കോടുകൂടിയുളള പ്ലസ് ടു/ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റർഹ വിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും . പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ : 8547126028

ഹ്രസ്വകാല കോഴ്സുകൾ


പത്തനംതിട്ട : ഐ.എച്ച്.ആർ.ഡി യുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി.ഡി.ഇ.ഡി കോഴ്സിലേക്ക് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വർഷം (രണ്ട് സെമസ്റ്റർ). സി.സി എൽ.ഐ.എസ് കോഴ്സിലേക്ക് യോഗ്യത എസ്.എസ്.എൽ.സി. കാലയളവ് ആറുമാസം ( ഒരു സെമസ്റ്റർ). ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് യോഗ്യത ബി ടെക്, ബി.ഇ/എം.ഇ, ബി.എസ്.സി, ബി.സി.എ, എം.സി.എ,ഡിപ്ലോമ, പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റർ). എ.ഡി.ബി.എം.ഇ കോഴ്സിന് ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് /ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. കാലയളവ് ആറുമാസം (ഒരു സെമസ്റ്റർ). ഡി.സി.എഫ്.എ കോഴ്സിന് പ്ലസ് ടു വാണ് യോഗ്യത. കോഴ്സ് കാലാവധി ആറുമാസം (ഒരു സെമസ്റ്റർ). ഡി.സി.എ കോഴ്സിന് യോഗ്യത പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റർ) ഡി.ഡി ടി.ഒ.എ കോഴ്സിന് യോഗ്യത എസ്.എസ്.എൽ.സി. കാലയളവ് ഒരു വർഷം (രണ്ട് സെമസ്റ്റർ). പി.ജി.ഡി.സി.എ കോഴ്സിന് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വർഷം (രണ്ട് സെമസ്റ്റർ) . അവസാന തീയതി ഈ മാസം 31. പ്രായപരിധി 50 വയസ്.വിശദവിവരങ്ങൾക്ക് www.ihrd.ac.in , ഫോൺ : 8547005018, 0478 2485852.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്


പത്തനംതിട്ട : മൂന്ന്,​ നാല് സെമസ്റ്റർ എസ് സിവിടി പരീക്ഷയിൽ വിജയിച്ച ട്രെയിനികൾക്കും എസ് സിവിടി പരീക്ഷ പൂർണ്ണമായും വിജയിച്ച ട്രെയിനികൾക്കും പ്രൈവറ്റ് ട്രെയിനിയായി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടാം വർഷ (റെഗുലർ) പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 28 ന് ഐ ടി ഐ യിൽ സമർപ്പിക്കണം.. വെബ്‌സൈറ്റ് detkerala.gov.in . ഫോൺ: 0468 2258710.