പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി. എ. സൂരജ് തുടങ്ങിയവർ സംസാരിച്ചു.