vote

അടൂർ : ഏഴംകുളം പഞ്ചായത്തിലെ 10 വാർഡുകളും കടമ്പനാട് പഞ്ചായത്തിലെ 9 ഉം ഏറത്ത് പഞ്ചായത്തിലെ 15 ഉം ഏനാദിമംഗലം പഞ്ചായത്തിലെ 2 വാർഡുകളും ഉൾപ്പെടെ 36 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഏനാത്ത് ഡിവിഷൻ. കാർഷികമേഖലയിലേത് ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സമഗ്രമുന്നേറ്റം നടത്താൻ കഴിഞ്ഞതായി ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി പറയുന്നു. ഇതിൽ വിവിധ റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിർമ്മാണവുമുണ്ട്. റോഡ് നവീകരണത്തിന് മാത്രമായി 12.20 കോടി ചെലവഴിച്ചു.

നവീകരിച്ച റോഡുകളും തുകയും

ചൂരക്കോട് മാർത്തോമ്മ പള്ളി - കിളിവയൽ റോഡ് - 45 ലക്ഷം

പുതുശ്ശേരിഭാഗം - കൈതമുക്ക് റോഡ് - 53 ലക്ഷം,

എണ്ണയ്ക്കാട്ട്പടി - വാഴവിള - മൂഴിയിൽ ഏലാ - 58 ലക്ഷം

ചൂരക്കോട് ഗ്രന്ഥശാല - പുതുശ്ശേരിഭാഗം - 30 ലക്ഷം

കൈതപറമ്പ് ഇളംശൂരനാട് - മഞ്ഞകുന്ന് കുരിശുജംഗ്ഷൻ - 30 ലക്ഷം

കുന്നിട - വട്ടക്കുന്ന് റോഡ് - 30 ലക്ഷം

മണ്ടച്ചൻപാറ - കൊയ്പ്പള്ളിമല റോഡിനും പാലത്തിനും - 46 ലക്ഷം

കിളിവയൽ ഉൗരാളിശ്ശേരിൽ പാലത്തിനും അപ്രോച്ച് റോഡിനും - 30 ലക്ഷം.

കല്ല്ലിപ്പടി - പാണ്ടിമലപ്പുറം റോഡ് - 26 ലക്ഷം

പാകിസ്ഥാൻമുക്ക് - പാണ്ടിമലപ്പുറം റോഡ് - 26 ലക്ഷം

കിളിവയൽ കോളേജ് റോഡ് - 25 ലക്ഷം

ഒാന്തുപ്പുഴ - ചരുവിളപടി റോഡ് - 40 ലക്ഷം

മറ്റു പദ്ധതികൾ

വിവിധ ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ

68 ലക്ഷം രൂപ ചെലവഴിച്ചു.

പട്ടികജാതി കോളനികളിൽ മണ്ണ് - ജലസംരക്ഷണ പദ്ധതികൾക്ക്

80 ലക്ഷം വിനിയോഗിച്ചു.

ഗ്രന്ഥശാലകൾക്ക് കെട്ടിടം നിർമ്മിച്ചു നൽകുന്നതിനായി 55 ലക്ഷം രൂപ ചെലവഴിച്ചു. വടക്കടത്തുകാവിലെ ഗ്രന്ഥശാലയ്ക്ക് 25 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചു .

ആറ് അങ്കണവാടികൾക്കായി 90 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ ഏഴംകുളം പഞ്ചായത്തിലെ കടിയിൽ 25 ലക്ഷം ചെലവഴിച്ച് മാതൃകാ അങ്കണവാടി നിർമ്മിച്ചു.

ഏനാത്ത് ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ നീക്കംചെയ്ത് ഒറ്റവീടുകൾ നിർമ്മിക്കുന്ന പദ്ധതിക്കായി 11 ലക്ഷം രൂപ ലഭ്യമാക്കി.

കൈതപറമ്പിൽ 66 ലക്ഷം രൂപ വിനിയോഗിച്ച് മിനിസ്റ്റേഡിയം നിർമ്മിച്ചു. കിഴക്കുപുറം സ്കൂളിന് 30 ലക്ഷം ചെലവഴിച്ച് കളിസ്ഥലം നിർമ്മിച്ചു നൽകി.

വിവിധ മാർക്കറ്റുകളുടെ നവീകരണത്തിനായി 55 ലക്ഷം രൂപ ചെലവഴിച്ചു. ഏനാത്ത് മാർക്കറ്റിന്റെ നവീകരണത്തിന് മാത്രമായി 35 ലക്ഷം രൂപ അനുവദിച്ചു.

മണ്ണടി മുടിപ്പുര മാർക്കറ്റിന് 10 ലക്ഷം രൂപയും മണ്ണടി താഴത്ത് കർഷക വിപണിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചു.

പഴകുളം മധു ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച കാലഘട്ടത്തിൽ ഏനാത്ത് ഡിവിഷനിൽ നിരവധി പദ്ധതികൾ നടപ്പാക്കിയതാണ്. ഇപ്പോഴത്തെ അംഗത്തിന് പുതിയ ഒരു പദ്ധതിയും കൊണ്ടുവരാൻ സാധിച്ചില്ല. റോഡ് വികസനത്തിന് വീതിച്ചുനൽകുന്ന തുക വിനിയോഗിച്ച് റോഡുകൾ നവീകരിച്ചതൊഴിച്ചാൽ എടുത്തുപറയേണ്ട ഒരു വികസനനേട്ടവുമില്ല. ജില്ലാ പഞ്ചായത്തംഗം എന്ന നിലയിൽ ഡിവിഷനിൽ സജീവമായ സാന്നിദ്ധ്യം പോലുമില്ലായിരുന്നു.

ഏഴംകുളം അജു

ഡി.സി.സി ജനറൽ സെക്രട്ടറി