 
പത്തനംതിട്ട : ഗതാഗതയോഗ്യമല്ലാതെ താറുമാറായി കിടന്നിരുന്ന പുത്തൻപീടിക-പള്ളം- മുട്ടക്കുടുക്ക റോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ലീലാ മോഹൻ 30 ലക്ഷം രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തി.ഓമല്ലൂർ ചെന്നീർക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവഹിച്ചു.ലീലാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ, വൈസ് പ്രസിഡന്റ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവരാമൻ, പഞ്ചായത്ത് അംഗം ഷൈനു, ദാമോദരൻ, ലിനു മാത്യു മള്ളേത്ത് എന്നിവർ പ്രസംഗിച്ചു.