20-suja-john
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നടപടികൾകെതിരെ മഹിളാകോൺഗ്രസ്സ് ആർ ഡി ഒ ഓഫീസിന് സമീപം നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി സുജാ ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലം മഹിളാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നടപടികൾകെതിരെയും ഹത്രസ് പെൺകുട്ടിക്കും, കുടുംബത്തിനും നീതി ഉറപ്പാക്കുക, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ സമരം മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജാ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വത്സല മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽമാരായ ശോഭാ വർഗീസ്,സൂസമ്മ എബ്രഹാം, സാലി ജെയിംസ് എന്നിവർ സംസാരിച്ചു.