ഓമല്ലൂർ : ഓമല്ലൂർ സരസ്വതി കലാക്ഷേത്രം ഒാൺലൈനായി നവരാത്രി സംഗീതോത്സവം തുടങ്ങി. നവരാത്രി പരിപാടിയുടെ ഉദ്ഘാടനം അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.സംഗീതോത്സവം ഉദ്ഘാടനം കർണാടക സംഗീതജ്ഞൻ പാർവതിപുരം എച്ച് പത്മനാഭ അയ്യരും മൃദംഗവാദകൻ പ്രൊഫ. കടനാട് വി കെ ഗോപിയും ചേർന്ന് നിർവഹിച്ചു.
കലാക്ഷേത്രം പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ പട്ടാഴി എൻ ത്യാഗരാജൻ, പി.ആർ.മോഹനൻ നായർ, കെ.ബാലകൃഷ്ണൻ നായർ, സുരേഷ് ഓലിത്തുണ്ടിൽ, മലമേൽവിനു നമ്പൂതിരി, സജയൻ ഓമല്ലൂർ, ബി. ശശീന്ദ്രൻ, രാജേഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു.
പാർവതീപുരം പത്മനാഭ അയ്യർ, ഡോ.ഹരിതമധു, ഗോപിക ഹരി, മുകിൽ ശങ്കർ എന്നിവരുടെ സംഗീത സദസ് നടന്നു. 26 വരെ ശ്രുതി പ്രശാന്ത്, വീണാ ജി രാജ് ,ഗായത്രി സുരേന്ദ്രൻ, ആതിര സുരേഷ്, അർജ്ജുൻ ശശീന്ദ്രൻ, മീരാലക്ഷ്മി എന്നിവരുടെ സംഗീത സദസും വയയ്ക്കൽ രാജേഷിന്റെ പുല്ലാങ്കുഴൽ കച്ചേരിയും ഓമല്ലൂർ രജിത്കൃഷ്ണന്റെ വയലിൻ കച്ചേരിയും അശ്വിൻ നമ്പൂതിരിയുടെ ലയ വിന്യാസവും മാവേലിക്കര വിജയകൃഷ്ണന്റെ വയലിൻ കച്ചേരിയും ഉണ്ടാകും. അഡ്വ.പി.കെ.രാമചന്ദ്രൻ ദുർഗ്ഗാഷ്ടമി സ്മൃതിഭാഷണം നടത്തും.