 
പന്തളം:കുരമ്പാല മാവര ക്ഷീരോത്പാദക സഹകരണ സംഘത്തിന് വേണ്ടി ക്ഷീരവികസന വകുപ്പ് ,മിൽമ, സംഘം എന്നിവയുടെ ധനസഹായത്തോടെ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് പ്രൊഫ.കെ.കൃഷ്ണപിള്ള നിർവഹിച്ചു.പാൽ സംഭരണ മുറി,ലബോറട്ടറി,ഓഫീസ്,ഗോഡൗൺ ശുചിമുറി എന്നിവ അടക്കമുള്ള കെട്ടിടം സംഘം സ്വന്തമായി വാങ്ങിയ സ്ഥലത്താണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘം സെക്രട്ടറി ആർ.രാജി,വാർഡ് കൗൺസിലർ ധന്യാ ഉദയൻ,ക്ഷീരവികസന വകുപ്പ് ഇൻസ്‌പെക്ടർ ചന്ദ്രലേഖ, എൻജിനീയർ അശോക് കുമാർ,ബോർഡ് മെമ്പർമാരായ പി.എൻ മാധവൻ പിള്ള, കെ.രവി,അനിൽ കുമാർ, എസ്.രാജേന്ദ്രൻ പിള്ള,എസ് ഓമനയമ്മ, ശ്രീലത മോഹൻ, ഉഷാകുമാരി, ഗൗരി, കോൺട്രാക്ടർ മനോഹരൻ, സുധ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.