പത്തനംതിട്ട : സംസ്ഥാന പൊലീസിന്റെ കൊവിഡ് വാരിയേഴ്സ് അവാർഡ് ആറന്മുള എസ്.എച്ച്.ഒ ജി. സന്തോഷ് കുമാറിന് ലഭിച്ചു . കൊവിഡ് രോഗ വ്യാപനം നേരിടുന്നതിലെ നിസ്വാർത്ഥ സേവനം പരിഗണിച്ചാണ് അവാർഡ്. ലോക് ഡൗൺ കാലത്ത് ഭക്ഷണം ഇല്ലാതിരുന്നവരേയും ഏകരായി താമസിക്കുന്ന വൃദ്ധരെയും ,നിരാശ്രയരെയും അതിഥി തൊഴിലാളികളെയും കണ്ടെത്തി ഭക്ഷണം നൽകിയിരുന്നു .ആവശ്യക്കാർക്ക് ജനമൈത്രി പൊലീസിന്റെ സഹായത്തോടെ മരുന്നുകൾ എത്തിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ നിയന്ത്രണങ്ങൾ നടപ്പിലാക്കിയും സന്തോഷ് കുമാർ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സംസ്ഥാനത്ത് 18 പേർക്കുകൂടി ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.