 
ചെങ്ങന്നൂർ: ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് ശില്പശാല ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മെക്കാനിക്കൽ വിഭാഗം അസി.പ്രൊഫ.ജെ.രന്തീഷ്,റിട്ട.ആർമി ഉദ്ദേഗസ്ഥൻ പി.ആർ പ്രസാദ് എന്നിവരെ ബി.ജെ.പിയിലേക്ക് പുതിയതായി അംഗത്വം നൽകി ജില്ലാ പ്രസിഡന്റ് സ്വീകരിച്ചു. തെക്ക് മേഖല പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജന.സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്,രമേശ് പേരിശേരി,സെക്രട്ടറി അനീഷ് മുളക്കുഴ, സംയോജകനമാരായ എസ്.സുനിൽകുമാർ, ജി.ശ്രീക്കുട്ടൻ, വടക്ക് മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജന:സെക്രട്ടറി പി.ബി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.