കലഞ്ഞൂർ : കലഞ്ഞൂർ ജി.എൽ.എം. എൽ.പി. സ്‌കൂളിലെ സർഗവസന്തം പരിപാടി
വാർഡ് മെമ്പർ അരുൺ രാജിന്റെ അദ്ധ്യക്ഷതയിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ് ഉദ്ഘാടനം ചെയ്തു. അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയലക്ഷ്മി ബി., ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ജോസ് മാത്യു, ബ്ലോക്ക് പ്രോഗ്രാം പ്രോഗ്രാം ഓഫീസർ കെ.എൻ. ശ്രീകുമാർ,​ ഹെഡ്മിസ്ട്രസ് മുംതാസ് ബീഗം ,​ എസ്.എം.സി. ചെയർമാൻ ഉണ്ണി തമ്പി ന എന്നിവർ പ്രസംഗിച്ചു. .കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.