 
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ പുതിയ കൃഷിഭവൻ നിർമ്മാണം ആരംഭിച്ചു. ചാങ്കൂർ ജംഗ്ഷനിൽ ഗൂർഗുണ്ടസാരി ഇൻഡസ്ട്രിയൽ സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന 12 സെന്റ് സ്ഥലത്താണ് കൃഷിഭവൻ നിർമ്മിക്കുന്നത്. . ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി 20 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട നിർമ്മാണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ശിലാസ്ഥാപനം നിർവഹിച്ചു. ഗൂർഗുണ്ടസാരി പ്രസിഡന്റ് കെ.ജി.കൈമൾ, സെക്രട്ടറി കെ.പി.ശിവദാസ് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ദീനാമ്മ റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി എബ്രഹാം, തുളസി മോഹൻ, എൻ.എൻ.രാജപ്പൻ, റോജി ബേബി, റ്റി.സൗദാമിനി, ശോഭാമുരളി, എം.ഓ.ലൈല, ലിസി സാം, കൃഷി ആഫീസർ ജ്യോതിലക്ഷ്മി.എസ്, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.