പത്തനംതിട്ട : മൂലൂർ സ്മാരകം സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി അഡ്വ.കെ.രാജു പങ്കെടുക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിയിരിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും.
49 ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവത്കരണം നടത്തുന്നത്.