 
ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
സജി ചെറിയാൻ എംഎൽഎ ആശാ വർക്കർ വിജിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. തിട്ടമേൽ എംപി ഐടിസി യിൽ നടന്ന കിറ്റ് വിതരണം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് നഗരസഭ കൗൺസിലർ ശ്രീകലയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ വി.വി അജയൻ അദ്ധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗം
എം.കെ മനോജ്, കെ.എൻ ഹരിദാസ്, എം.ജി മധു, പി.കെ അനിൽകുമാർ, ടി.കെ സുരേഷ്, സതീഷ് ജേക്കബ്ബ്, സവിത, എന്നിവർ സംസാരിച്ചു.