പത്തനംതിട്ട: പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ഇന്ന് വഞ്ചനാദിനമായി ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
സംസ്ഥാന തല ഉദ്ഘാടന തിരുവനന്തപുരത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്യും. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിക്കും.