uthsav
കടപ്ര-മാന്നാർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു നടന്ന ഭഗവതിസേവ

തിരുവല്ല: കടപ്ര-മാന്നാർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. 26 വരെ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. താന്ത്രിക വിദ്യാപീഠം ആചാര്യൻ ഡോ.അരുൺ ഭാസ്കർ കാർമ്മികത്വം വഹിക്കും. വിദ്യാരംഭത്തിന് പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.പി.ചന്ദ്രശേഖരൻപിള്ള, മാനേജർ അഡ്വ.പി.രമേശ്കുമാർ എന്നിവർ അറിയിച്ചു.