20-excice-raid
തേക്കുതോട് നിന്ന് കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തപ്പോൾ

പത്തനംതിട്ട : എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ തേക്കുതോട് ഏഴാംതല കല്ലുംപുറത്ത് വീട്ടിൽ സുരേഷിന്റെ പുരയിടത്തിൽ നിന്ന് 270 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
എക്‌സൈസ് സിഐ എ ജി പ്രകാശ്, റേഞ്ച് ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിവന്റിവ് ഓഫീസർമാരായ സബിൻ, മുഹമ്മദ് അലി ജിന്ന, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനുരാജ്, ഷാബു തോമസ്, അജയൻ, രാഹുൽ എന്നിവർ പങ്കെടുത്തു.