photo

പ്രമാടം : ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ് പ്രമാടം ഡിവിഷനെന്ന് അംഗം എലിസബേത്ത് അബു പറഞ്ഞു.. പ്രമാടം, കോന്നി , വള്ളിക്കോട്, ഓമല്ലൂർ, തുമ്പമൺ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുളിലെ 54 വാർഡുകൾ ചേർന്നതാണ് പ്രമാടം ഡിവിഷൻ. കഴിഞ്ഞ രണ്ട് വർഷം ട്രഷറി ബാൻ ഉൾപ്പടെ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.

കാർഷിക മേഖലയ്ക്കും സ്കൾ നവീകരണങ്ങൾക്കും റോഡ് വികസനത്തിനും കുടിവെള്ള പദ്ധതികൾക്കും മാർക്കറ്റ് നവീകരണങ്ങൾക്കും വായനശാല നിർമ്മാണങ്ങൾക്കും കോളനി സംരക്ഷണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും മുന്തിയ പരിഗണന നൽകിയായിരുന്നു പ്രവർത്തനം. ചുരുങ്ങിയ കാലം കൊണ്ട് 11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.25 വർഷം പൂർത്തീകരിച്ച മികച്ച പൊതുപ്രവർത്തകയ്ക്കുള്ള സർക്കാരിന്റെ അവാർഡും എലിസബേത്ത് അബുവിന് ലഭിച്ചിട്ടുണ്ട്.

പ്രധാന വികസന പ്രവർത്തനങ്ങൾ.

എല്ലാം അശാസ്ത്രീയ പദ്ധതികൾ

കഴിഞ്ഞ അഞ്ച് വർഷക്കാലം അശാസ്ത്രീയ വികസനമാണ് പ്രമാടം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. ഒരു മേഖലയിലും എടുത്തുപറയത്തക്ക വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെയില്ല. കൃഷി വികസനത്തിന് 30 ശതമാനം ഫണ്ട് മാറ്റിവയ്ക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ല. തരിശുഭൂമിയിൽ കൃഷി ഇറക്കാൻ യാതൊന്നും ചെയ്തില്ല. കാർഷിക വിപണന കേന്ദ്രങ്ങൾ കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. ഫണ്ടുകൾ പലതും വകമാറ്റി. യുവാക്കൾക്ക് പ്രയോജനകരമായ ചെറുകിട സംരംഭങ്ങൾ ഒന്നും തുടങ്ങിയില്ല. കായിക മേഖലയ്ക്ക് യാതൊന്നും ചെയ്തില്ല. പശ്ചാത്തല വികസനങ്ങളെല്ലാം അശാസ്ത്രീയമാണ്. റോഡ് വികസനത്തിനും സ്കൂൾ വികസനത്തിനും മറ്റും അനുവദിച്ച പല ഫണ്ടുകളും നഷ്ടമായി. അവസാനഘട്ടത്തിലാണ് അവകാശപ്പെടുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തുടങ്ങിയത്.

കെ.ആർ. ജയൻ (സി.പി.എം പ്രമാടം ലോക്കൽ സെക്രട്ടറി )