 
പത്തനംതിട്ട : വികസന പാതയിലാണ് ചിറ്റാർ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വികസന തുടരുമെന്ന് ജില്ലാ പഞ്ചായത്തംഗം പി.വി.വർഗീസ് പറയുന്നു. ഇതുവരെ റോഡുകൾക്ക് മാത്രമായി 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വന പ്രദേശമായതിനാൽ വന്യജീവികളുടെ ശല്യം നേരിടുകയാണ്. ആ ഒരു ആശങ്ക ഒഴിച്ചാൽ ചിറ്റാർ ഡിവിഷൻ വലിയ വികസന പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. ചിറ്റാറിൽ ഫയർ സ്റ്റേഷൻ കൊണ്ടുവന്നത് യു.ഡി.എഫിന്റെ ശ്രമഫലമാണ്. കാർഷിക വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
48 വാർഡുകൾ
ചിറ്റാർ, സീതത്തോട്, പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറാണുംമൂഴി എന്നിങ്ങനെ ആറ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ചിറ്റാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
പ്രധാന പദ്ധതികൾ
>ചിറ്റാർ - പുതുക്കടവ് റോഡ് 1.30 കോടി.
>സീതത്തോട് - ഗുരുനാഥൻമണ്ണ് റോഡ് 1.40 കോടി
>ചിറ്റാർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം 20 ലക്ഷം
>ചിറ്റാർ പൊതുശ്മശാനം 30 ലക്ഷം രൂപ
>സുഭിക്ഷം പദ്ധതിയിൽ വിവിധ പദ്ധതികൾക്ക് ലക്ഷകണക്കിന് രൂപ ചെലവാക്കിയിട്ടുണ്ട്.
"ചിറ്റാർ പരിധിയിൽ വികസനമുന്നേറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകളെല്ലാം നവീകരിച്ചിട്ടുണ്ട്. വനപ്രദേശമായതിനാൽ വന്യമൃഗങ്ങളിൽ ജനങ്ങൾക്ക് രക്ഷനേടാൻ കഴിയുന്ന ഒരു പദ്ധതിയും സാധിച്ചിട്ടില്ല. കിസുമം സ്കൂളിൽ ലൈബ്രറിയും ലാബും നിർമ്മിച്ചു നൽകി. കട്ടച്ചിറ ട്രൈബൽ സ്കൂളിലും വികസന പ്രവർത്തനം നടത്താൻ സാധിച്ചു."
പി.വി .വർഗീസ്
ജില്ലാ പഞ്ചായത്തംഗം
"കിഴക്കൻ മേഖലയിലെ കൂടുതൽ റോഡുകളും ടൂറിസം കേന്ദ്രങ്ങളും അടങ്ങുന്ന സ്ഥലമാണ് ചിറ്റാർ. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാത്തൻതറ - മുക്കൂട്ട്തറ റോഡ് ഇപ്പോഴും അവഗണനയിലാണ്. 22 ദിവസം സി.പി.എം കുടിൽകെട്ടി സമരം ചെയ്തതിന് ശേഷമാണ് പുതുക്കട - ചിറ്റാർ റോഡ് നിർമ്മാണം തുടങ്ങിയത്. ബസ് സർവീസ് കുറവുള്ള സ്ഥലമാണിത്. ജനങ്ങൾക്ക് പത്തനംതിട്ടയിലെ ആശുപത്രിയിൽ എത്താൻ പോലും സൗകര്യമില്ല. "
എം.എസ്.രാജേന്ദ്രൻ
(സി.പി.എം ഏരിയ കമ്മിറ്റി അംഗം)