 
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കേന്ദ്രസർക്കാർ ഒാഫീസുകൾക്ക് മുന്നിൽ ജനതാദൾ എസ് നിൽപ്പ് സമരം സംഘടിപ്പിച്ചു. കുന്നന്താനം പോസ്റ്റോഫീസ് പടിക്കൽ ജില്ലാ പ്രസിഡന്റ് അലകസ് കണമല ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ ചെയ്തു. ടിറ്റി ജോൺസ് അദ്ധ്യക്ഷത വഹിച്ചു.റാന്നിയിൽ ജേക്കബ് കോശി ഉദ്ഘാടനം ചെയ്തു.പാപ്പച്ചൻ കൊച്ചു മേപ്പുറത്ത് അദ്ധ്യക്ഷനായിരുന്നു.അടൂരിൽ ജയൻ അടൂർ,കോന്നിയിൽ അമ്പിളി വർഗീസ്,തിരുവല്ല കുറ്റൂരിൽ ജോൺ പി.ജോൺ, വളഞ്ഞവട്ടം അലക്സ് മണപ്പുറം, പൊടിയാടിയിൽ പ്രൊഫ.അലക്സ് കെ.ശാമുവൽ, കവിയൂരിൽ ബിജു ഹാറോക്ക്,കല്ലൂപ്പാറയിൽ ജയിംസ് വറുഗീസ്, മല്ലപ്പള്ളിയിൽ രാജൻ എം.ഈപ്പൻ,നിരണത്ത് അലകസ് മണപ്പുറം,കോഴഞ്ചേരിയിൽ ലതാ ചെറിയാൻ,ബിജോ പി മാത്യു തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.