റാന്നി : വീട്ടിലെ വൃക്ഷങ്ങൾ നശിപ്പിക്കുന്നതായി പരാതി. കുമ്പളാംപോയ്ക കരികുറ്റിക്കൽ തടത്തിൽ വീട്ടിൽ ടി.ജെ ഫിലിപ്പാണ് പരാതിക്കാരൻ.ഫിലിപ്പിന്റെ വസ്തുവിൽ നിന്ന് തേക്ക്, പ്ലാവ്,ആഞ്ഞിലി എന്നീ വൃക്ഷങ്ങൾ സാമൂഹ്യ വിരുദ്ധർ എന്തോ ദ്രാവകം ഒഴിച്ച് ഉണക്കിയതായാണ് ആരോപണം.കോഴിമാലിന്യം ചാക്കുകളിലാക്കി വീടിന് സമീപത്തെ വസ്തുവിൽ തള്ളുന്നതും സ്ഥിരമാണെന്ന് ഫിലിപ്പ് പറയുന്നു.റാന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.