പത്തനംതിട്ട :നഗരത്തിൽ മാലിന്യം തള്ളിയവരെ രാത്രി പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗംപിടികൂടി. വാഹനങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തിയവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരം ആർ.ടി.ഒയ്ക്ക് കൈമാറും. കുറ്റക്കാരായ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യും.നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുമോൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് പറഞ്ഞു.