 
ചെങ്ങന്നൂർ: എം.സി റോഡിലെ കാരയ്ക്കാട് മുതൽ ചെങ്ങന്നൂർ ടൗണിലെ വെള്ളാവൂർ ജംഗ്ഷൻ വരെ യാത്ര സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ ഇടനാഴി ( മോഡൽ ഫേസ്‌കോറിഡോർ )യുടെ പണികൾ പുരോഗമിക്കുന്നു.
ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപകട സാദ്ധ്യതയുള്ള ജംഗ്ഷനുകളിൽ ഇന്റർ ലോക്കിംഗ് ഉൾപ്പെടെയുള്ള നവീകരണം, ഓടകളുടെ നിർമ്മാണം, സീബ്രാ വരകൾ രേഖപ്പെടുത്തുക, അപകട സൂചനാ ബോർഡുകളും ആവശ്യമുള്ളിടത്ത് സിഗ്‌നൽ ലൈറ്റുകളും സ്ഥാപിക്കുക, അപകട മേഖലകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുക, ആധുനിക രീതിയിലുള്ള സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക എന്നിവ പദ്ധതിയിൽപ്പെടും. നഗരാതിർത്തിയിൽ വരുന്ന റോഡുകളുടെ ഇരുവശത്തും ഓടകൾ, നടപ്പാത, റെയിലുകൾ എന്നിവ സ്ഥാപിക്കും. ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലെ കലുങ്ക് പൊളിച്ചുപണിയും. ഓട നിർമ്മിക്കും. മൊത്തത്തിൽ നഗരത്തിന്റെ സൗന്ദര്യവത്കരണവും പദ്ധതിയിൽ ലക്ഷ്യമിടുന്നു
ഐ.ടി.ഐ ജംഗ്ഷനിൽ നിന്നാണ് സുരക്ഷാ ഇടനാഴിയുടെ പണികൾ തുടങ്ങിയത്. ടൗണിൽ എൻജിനീയറിംഗ് ജംഗ്ഷനിലെ കലുങ്ക് പൊളിച്ചുപണിയുന്നത് പൂർത്തിയായി.
ചെങ്ങന്നൂരിനെ ഒഴിവാക്കി കഴക്കൂട്ടം മുതൽ അടൂർ വരെയാണ് സുരക്ഷാ ഇടനാഴി നിർമ്മിക്കാൻ ആദ്യം പദ്ധതിയിട്ടത്.
ചെങ്ങന്നൂരിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തുടർന്ന് സജി ചെറിയാൻ എം.എൽ.എ മന്ത്രി ജി.സുധാകരന് നിവേദനം നൽകിയിരുന്നു.
ആഞ്ഞിലിമൂടിന്റെ മുഖം മാറും
@ എം.സിറോഡിൽ നിന്ന് അങ്ങാടിക്കൽ തെക്ക് മാവേലിക്കര റോഡിലേക്ക് കടക്കുന്ന ,ഉയർന്നു നിൽക്കുന്ന ഭാഗം നിരപ്പാക്കും. .
@ നാലുവരിപ്പാതയ്ക്ക് സമാനമായി ജംഗ്ഷൻ വികസിപ്പിക്കും.
@ ഡിവൈഡർ നിർമ്മിക്കും .
@ ലൈറ്റുകളും പ്രത്യേക സുരക്ഷാ മാർക്കിംഗും ഉണ്ടാകും.
---------------
ചെലവ് - 96 കോടി