
ഇന്തൂർ : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ, ഉന്നതവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ,പോളിടെക്‌നിക്ക് കോഴ്‌സുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോളേജുകളിൽ പഠിക്കുന്ന 2020 - 21 അധ്യയനവർഷം മെറിറ്റിൽ ഒന്നാംവർഷം പ്രവേശനംലഭിച്ച പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കും.
ഇന്തൂർ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോമിനോട് ഒപ്പം ഗ്രാമപഞ്ചായത്തിൽ നിന്ന് മേൽ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ജാതി, വരുമാനസർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ പകർപ്പ്, ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മെറിറ്റിൽ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവസഹിതം 27നകം ഇലന്തൂർ പട്ടികജാതിവികസന ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പട്ടികജാതിവികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് നെല്ലിക്കാല പിഒ, പിൻ:689643. ഫോൺ: 8547630042 email:scdoelanthoor42@gmail.