പത്തനംതിട്ട : കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ പണിയാണ് നടക്കുന്നത്. കളിസ്ഥലത്തിന്റെ നിർമ്മാണവും തുടങ്ങി. വെള്ളം എത്തിക്കാനുള്ള നടപടിയുമായി. വിദ്യാലയത്തിൽ നിന്ന് മെഡിക്കൽ കോളേജ് റോഡിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അവലോകയോഗത്തിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കോന്നിയൂർ പി.കെ, പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയ്, ആനി സാബു തോമസ്, മിനി വിനോദ്, മാത്യു പറപ്പളളിൽ, സുലേഖ വി നായർ, ജല വിഭവ വകുപ്പ് അടൂർ പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അൻസിൽ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീലേഖ, കോന്നി ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ.എൻ, ഓവർസിയർ അനിൽകുമാർ പി തുടങ്ങിയവർ പ്രസംഗിച്ചു.