
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
332 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 206 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ഇതുവരെ ആകെ 12787 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 9771 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. തെങ്ങമം സ്വദേശി (42) ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായ കരൾ രോഗത്തിനും, രക്താതിമർദ്ദത്തിനും ചികിത്സയിൽ ആയിരുന്നു.
ജില്ലയിൽ ഇതുവരെ 71 പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ 5 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.
ആകെ രോഗമുക്തരായവരുടെ എണ്ണം 10267 ആണ്.
ജില്ലക്കാരായ 2444 പേർ ചികിത്സയിലാണ്.
കണ്ടെയ്ൻമെന്റ് സോണുകൾ
അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിൽ (വില്ലോത്ത് ജംഗ്ഷൻ മങ്ങാട്ടിൽ ഭാഗം മുതൽ ചൂഴിക്കുന്ന് വരെ ) ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ( ശാസ്താംനട അമ്പലത്തിന്റെ സമീപം മാലിപ്പറമ്പ് മുതൽ മലയിൽ കളീക്കൽ, വട്ടവങ്ങാട് പ്രദേശങ്ങൾ വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (ഇരവിപേരൂർ) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.