 
കോന്നി : തനിച്ചുതാമസിക്കുന്ന അങ്കണവാടി ഹെൽപ്പറായ വീട്ടമ്മയെ മോഷണ ശ്രമത്തിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച മേസ്തരി അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി മാലിക്കാണ് പിടിയിലായത്. വകയാർ കൈതക്കര മുട്ടത്ത് പടിഞ്ഞാറ്റേതിൽ പ്രസന്നയെയാണ് ഇയാൾ ആക്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പ്രസന്ന പാൽ വാങ്ങാൻ പോയപ്പോഴാണ് ഇയാൾ വീട്ടിൽ കയിറിയത്. പാലുമായി മടങ്ങിയെത്തിയപ്പോൾ മാല മോഷ്ടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ പ്രസന്നയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസകൾ മാലിക്കിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒരുവർഷമായി ഇയാൾ കൈതക്കര കോളനിയിലാണ് താമസം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.