 
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തകർന്നുകിടന്നിരുന്ന മൂന്ന് റോഡുകൾ പുനർ നിർമ്മിക്കുന്നു.പെരിഞ്ഞൊട്ടയ്ക്കൽ -മച്ചിക്കാട് റോഡ്, ഇടയത്ത് പടി -തട്ടാരേത്ത് പടി റോഡ്, പത്തലുകുത്തി -അടവിക്കുഴി -മല്ലേലിൽ പടി റോഡ് എന്നിവയാണ് നവീകരിക്കുന്നത്. നവീകരണത്തിനായി 32 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്റിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജനിഷ് കുമാർ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തുളസി മോഹൻ, ജിജോമോഡി, എം. എസ് ഗോപിനാഥൻ,കെ. പി ശിവദാസ്, ആർ. ഗോവിന്ദ്, മിഥുൻ മോഹൻ,മധുസൂദനൻ, ബാലൻ പിള്ള, ബിനു കണ്ണൻമല, എം. കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു.