vava

അടൂർ : നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികിൽ നിന്ന ആൾ മരിച്ചു. അടൂർ എം. ജി റോഡ് അനിൽഭവനിൽ (കുഞ്ഞാംചേരി പടിഞ്ഞാറ്റതിൽ ) പരേതനായ നീലാംബരന്റെ മകനും ഗോപുരം കൺസ്ട്രക്ഷൻസ് ഉടമയുമായ എൻ. അനിൽകുമാർ (വാവ-,47‌) ആണ് മരിച്ചത്. . എം. ജി റോഡിൽ ഇന്നലെ വൈകിട്ട് മൂന്നേമുക്കാലയോടെയാണ് സംഭവം. റോഡരികിൽ ബൈക്ക് വച്ച ശേഷം കെട്ടിട‌ നിർമ്മാണുവായി ബന്ധപ്പെട്ട കാര്യങ്ങൾ ചിലരോട് സംസാരിക്കുകയായിരുന്നു അനിൽകുമാർ. എതിരെ അമിതവേഗത്തിൽ വന്ന കാർ അനിൽ കുമാറിനെയും ബൈക്കിനെയും ഇടിച്ച ശേഷം റോഡിൽ മറിഞ്ഞു. കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂരിൽ നിന്ന് പൊലീസും ഫയർഫോഴ്സും എത്തി ഒരു മണിക്കൂറിന് ശേഷമാണ് റോഡിന് കുറുകെ കിടന്ന കാർ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ : ബീന. മക്കൾ : ഭവ്യ, ഭാഗ്യനന്ദ.