21-sob-roy
റോയ്

അടൂർ: തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തേപ്പുപാറ വെള്ളപ്പാറ മുരുപ്പ് കുറ്റിയാണിക്കൽ മത്തായിയുടെ മകൻ റോയ് (45) ആണ് മരിച്ചത്. കായംകുളം- പുനലൂർ സംസ്ഥാന പാതയിൽ പറക്കോട്ട് ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. ഏഴംകുളത്ത് നിന്ന് പറക്കോട്ടേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു റോയി.. യാത്രയ്ക്കിടെ സ്കൂട്ടർ മറിഞ്ഞ് റോയി റോഡിൽ വീണു. ഈ സമയം എതിരെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു. അടൂരിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് റോഡിലെ രക്തം കഴുകിക്കളഞ്ഞത്. ഭാര്യ: സുജ. മക്കൾ: സോന, സോണിയ