പന്തളം: പന്തളത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും പന്തളം നഗരസഭയിലെ മാലിന്യ കയറ്റുന്ന ടെമ്പോയും,പിങ്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 11.30ന് എം.സി റോഡിൽ അമ്പലത്തിനാ ചൂരജംഗ്ഷനു സമീപം വച്ചാണ് അപകടം.ആർക്കും പരിക്കില്ല.പിക്ക് അപ്പ് വാനിന്റെ പിന്നിൽ ഇടിച്ച കെ.എസ്.ആർ.ടി.സി.സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് നഗരസഭയുടെ മാലിന്യം കയറ്റിവന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു.കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്.പന്തളം പൊലീസ് കേസെടുത്തു.