22-ngo
കേരള എൻ.ജി.ഒ. അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഫിഷറീസ് ഡെപ്യൂട്ടീ ഡയറക്‌ട്രേറ്റിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യ ഭവനിൽ ജോലിക്ക് നിയോഗിച്ച ഫിഷറീസ് വകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകുക, മത്സ്യഭവനുകളുടെ എണ്ണം 100ൽ നിന്ന് 67 ആക്കി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക,സമ്പാദ്യ സമാശ്വാസ പദ്ധതി തുക പിരിച്ചെടുക്കുന്നതിന് ഇലക്‌ട്രോണിക് സംവിധാനം ഏർപ്പെടുത്തുക,രാഷ്ട്രീയ പ്രേരിത മാനദണ്ഡ വിരുദ്ധ സ്ഥലമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ട്രേറ്റിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ്കുമാർ, ട്രഷറർ ഷിബു മണ്ണടി, ജില്ലാ വൈസ് പ്രസിഡന്റ് തട്ടയിൽ ഹരി എന്നിവർ പ്രസംഗിച്ചു.