vinod
തീപിടുത്ത മുണ്ടായ സ്ഥലം പരിശോധിക്കുന്ന ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ

പത്തനംതിട്ട:പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപം ചൊവ്വാഴ്ച രാത്രിയിൽ തീപിടിത്തമുണ്ടായ പെട്രോൾ പമ്പിൽ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിൽ നിരവധി അപാകതകൾ കണ്ടെത്തി. പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മറ്റ് പമ്പുകളിലും സുരക്ഷാ പരിശോധന നടത്തും. ചൊവാഴ്ച രാത്രി 9.30 നാണ് ബസ് സ്റ്റാൻഡിന് സമീപമുള്ള പമ്പിൽ തീപിടിത്തമുണ്ടായത്. ഓഫീസിന്റെ മുകൾ നിലയിലെ ഭിത്തിയോട് ചേർന്ന എയർ പൈപ്പിനാണ് തീ പിടിച്ചത്. ഇവിടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരുന്ന ബോർഡ് കത്തിനശിച്ചു. ഈ സമയം പെട്രോൾ സംഭരണിയിലേക്ക് ഇന്ധനം നിറച്ചു കൊണ്ടിരിക്കയായിരുന്നു' ലോറി ഡ്രൈവർ ഉടൻ ടാങ്കറിൽ ബന്ധിപ്പിച്ചിരുന്ന ഹോസ് ഊരിമാറ്റി ലോറി ഓടിച്ച് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. തീ ആളിപ്പടർന്നതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത് .

സംഭരണിയിൽ മർദ്ദം കൂടുമ്പോൾ അതിനുള്ളിലെ ദ്രവീകൃത വാതകം പുറത്തേക്ക് പോകാനുള്ള വെൻഡ് പൈപ്പിനാണ് തീ പിടിച്ചത്.

വെൻഡ് പൈപ്പ് സുരക്ഷിതമായ അകലത്തിൽ അല്ലായിരുന്നു സ്ഥാപിച്ചിരുന്നത്.

ചുറ്റും നാല് മീറ്റർ ക്ലീയറൻസ് വേണമെന്ന് ഇന്നലെ പരിശോധനയ്ക്ക് ശേഷം നിർദ്ദേശം നൽകി.

അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിക്കുന്നവ അല്ലായിരുന്നു.

ജീവനക്കാർക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അറിയില്ലായിരുന്നു.

--------------------

"ടാങ്കറിനുള്ളിൽ പ്രഷർ കൂടിയാൽ വെൻഡ് പൈപ്പ് വഴിയാണ് ദ്രവീകൃത വാതകം പുറംതള്ളുന്നത്. വെൻഡ് പൈപ്പിന്റെ നാല് മീറ്റർ ചുറ്റളവിൽ തടസം പാടില്ലെന്നിരിക്കെ കെട്ടിടത്തിന്റെ ഭിത്തിയിലാണ് വെൻഡ് പൈപ്പ് സ്ഥാപിച്ചിരുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ പമ്പുകളിൽ പരിശോധന കർശനമായി നടത്തും. ."

വിനോദ് കുമാർ

(ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ)