പത്തനംതിട്ട: അടൂർ ഈ.വി കലാമണ്ഡലം നേതൃത്വത്തിലുള്ള വിദ്യാരംഭ ചടങ്ങ് 26ന് നടക്കുമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും ചടങ്ങുകൾ നടക്കുക.വിദ്യാരംഭ ചടങ്ങുമായി ബന്ധപ്പെട്ട് പിന്നണി ഗായകൻ അനു.വി.സുദേവിന്റെ സംഗീതക്കച്ചേരി ഓൺലൈൻ വഴി ഉണ്ടാകും.രാവിലെ 8ന് നൃത്തം,സംഗീതം,വാദ്യോപകരണ വിഭാഗം, വയലിൻ,ഗിറ്റാർ,കീബോർഡ്, മൃദംഗം,തബല, ഡ്രംസ്, ചെണ്ട ,ചിത്രരചന എന്നിവയിൽ വിദ്യാരംഭം നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടാൻ: 9497477757. 9497477778. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സൂര്യൻ,ഫാ.ഗീവർഗീസ് ബ്ലാഹേത്ത് രജനി സജി എന്നിവർ പങ്കെടുത്തു.