 
കോഴഞ്ചേരി :ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പണികഴിപ്പിച്ച ശുചിത്വ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച നാല് ശുചിമുറികൾ ഉൾപ്പെടുന്നതാണ് ശുചിത്വ കോംപ്ലക്‌സ്.യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാ മോഹൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.പാപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം വൽസമ്മ മാത്യു,പഞ്ചായത്തംഗം പ്രഭ രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. രാജേഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റ് മുരുകൻ, പ്രിൻസിപ്പൽ ജി.ഹരികൃഷ്ണൻ, പ്രഥാനാദ്ധ്യാപിക മിനു ജി.പിള്ള, എൻ.മനോജ്കുമാർ,മനോജ് ഇ.തോമസ്,അബ്ദുൾ ഖാദർ,അനൂപ് എന്നിവർ പ്രസംഗിച്ചു.