 
തിരുവല്ല: അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ,രക്താർബുദത്തിനും രക്ത സംബന്ധമായ അസുഖങ്ങൾക്കും പ്രദാനം ചെയ്യുന്ന മദ്ധ്യ തിരുവിതാംകൂറിലെ ആദ്യത്തെ സംരംഭമായ റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ,ഹെമാറ്റോ ലിംഫോയ്ഡ്, ഓങ്കോളജി ആൻഡ് മാരോ ഡിസീസസ് ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബിലീവേഴ്‌സ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ അതീവ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി മാനേജറും സഭാ ഔദ്യോഗിക വക്താവുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ,സി ഇ.ഒ യും ഡയറക്ടറുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര,ഹെമറ്റോളജി വിഭാഗം മേധാവി ഡോ.ചെപ്‌സി ഫിലിപ്പ്,ചീഫ് നഴ്‌സിംഗ് ഓഫീസർ മിനി സാറാ തുടങ്ങിയവർ സംസാരിച്ചു.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയും ശനിയാഴ്ച്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1വരെയും ഒ.പി.ഡി പ്രവർത്തിക്കും.