22-satheessh-cheruvalloor
ഉപവാസ സമരം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ ജലജീവൻ പദ്ധതി അട്ടിമറിച്ച സി.പി.എം ഭരിക്കുന്ന ചെറിയനാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി. പഞ്ചായത്ത് വിഹിതം അടയ്ക്കാതെ ജലജീവൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ജനപ്രതിനിധികളായ
ഒ.ടി ജയമോഹൻ വി.ജയലക്ഷ്മി എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി ഇടശേരിൽ അദ്ധ്യക്ഷനായി.മണ്ഡലം സെക്രട്ടറി വി. ബിനു രാജ്,പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി വിജയൻ എന്നിവർ പ്രസംഗിച്ചു.