fish
കൊടുമൺ സപ്ലൈകോ ബിൽഡിംഗിൽ ആരംഭിച്ച മത്സ്യഫെഡ് ഫിഷ് സ്റ്റാളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിന് ആദ്യ വിൽപ്പന നടത്തുന്നു

കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് സ്റ്റാളിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഒാൺലൈനായി നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചിറ്റയം ഗോപകുമാർ എം.എൽ.എ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞിന് ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്തംഗം ആർ.ബി രാജീവ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പ്രകാശ്,കൊടുമൺപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ,പഞ്ചായത്ത് അംഗം എ.ജി ശ്രീകുമാർ,അസിസ്റ്റന്റ് രജിസ്ട്രാർ ജി.അനിരുദ്ധൻ,കൊടുമൺ ഫിനാഷ്യൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.എൻ സലിം, കൊടുമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.സിചന്ദ്രൻ, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.രാജാറാവു,സെക്രട്ടറി ജി.ഷീജ, വൈസ് പ്രസിഡന്റ് ശശിധര കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.