മല്ലപ്പള്ളി: കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഏക സിവിൽ പൊലീസ് ഓഫീസർ മല്ലപ്പള്ളി പാടിമൺ പൂകമല തടത്തിൽ വീട്ടിൽ പി.എച്ച്.അൻസിം. 15വർഷം മുമ്പ് സേനയിൽ പ്രവേശിച്ച അൻസിം പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസുകാരനാണ്. കീഴ്വായ്പ്പൂര്, വെച്ചൂച്ചിറ, തിരുവല്ല ട്രാഫിക്, പത്തനംതിട്ട എ.ആർ.ക്യാമ്പ് എന്നിവിടങ്ങളിലെ സേവനത്തിനിടയിൽ 27തവണ മെഡലുകളും ഗുഡ് സർവീസ് എന്റികൾകളും നേടിയിട്ടുണ്ട്. പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയും നാട്ടിൽ പൊതുപ്രവർത്തകനുമായ അൻസിം പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകനും വിവിധ സന്നദ്ധ സംഘടനകളിലും സജീവ സാന്നിദ്ധമാണ്. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്നതിനും ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് നേതൃത്വവും നൽകി.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ അനുമോദനങ്ങൾ അറിയിച്ചുവരികയാണ്.ഭാര്യ റുബിനാ അൻസിം (സ്റ്റാഫ് സി.എച്ച്.സി.കല്ലൂപ്പാറ),മക്കൾ അൻസീർ എ ഹസൻ, അസിൻ ഫാത്തിമ (വിദ്യാർത്ഥികൾ).