chc
നിരണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മാത്യു ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: . നിരണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. മാത്യു ടിതോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എച്ച്.ഷമീന, ആർദ്രംമിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.സി.ജി ശ്രീരാജ്, നിരണം മെഡിക്കൽ ഓഫീസർ ഡോ.ബിംബി ഹരിഹരദാസ്, തുടങ്ങിയവർ പങ്കെടുത്തു. 1.6കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുവരെ ലഭ്യമാകും. വൈകിട്ട് ആറുവരെ ഒ.പി സൗകര്യമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ഫാർമസി, ശിശുസൗഹൃദ പ്രതിരോധ കുത്തിവയ്പ്പുകേന്ദ്രം, പൊതുജനാരോഗ്യ വിഭാഗം, ഗർഭിണികൾക്കുംകുട്ടികൾക്കുമുള്ള പ്രത്യേക ക്ലിനിക്ക്, വയോജനങ്ങൾക്കും കൗമാരക്കാർക്കും പ്രത്യേക ക്ലിനിക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗം, ഇഹെൽത്ത് പ്രോഗ്രാം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.