photo
ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കാനുള്ള അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിക്കൽ പുരോഗമിക്കുന്നു

കോന്നി: ആവണിപ്പാറ ആദിവാസി കോളനിയിൽ മൂന്ന് ദിവസത്തികം വൈദ്യുതി എത്തും. കോളനിക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന ഇന്ന് നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
33 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത് .6.8 കിലോമീ​റ്റർ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീ​റ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയായി.
മൂഴി മുതൽ കോളനിക്ക് മറുകരയിൽ അച്ചൻകോവിലാറിന്റെ തീരം വരെയുള്ള 5 കിലോമീ​റ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും, കോളനിക്കുള്ളിലുമായി ഒരു കിലോമീ​റ്റർ ദൂരം എൽ.​ടി. എ.ബി.സി കേബിൾ ആണ് സ്ഥാപിക്കുന്നത്. ആറിനു കുറുകെ കേബിൾ വലിക്കുന്ന ജോലിയാണ് പൂർത്തിയാകാനുള്ളത്. മൂന്നു ദിവസത്തിനകം ഈ ജോലിയും പൂർത്തിയാകും.
കോളനിക്കുള്ളിൽ ട്രാൻസ്‌ഫോർമർ സ്​റ്റേഷനും നിർമ്മിച്ചു നൽകും
31 സ്ട്രീ​റ്റ് ലൈ​റ്റുകൾ സ്ഥാപിക്കും. 33 ഗാർഹിക കണക്ഷനുകളും നൽകും. അങ്കണവാടിക്കും കണക്ഷൻ ലഭിക്കും. എല്ലാ വീടുകളും ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് വൈദ്യുതീകരിച്ചു നൽകും
0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്കു വിധേയമായി വൈദ്യുതി എത്തിക്കുന്നതിനായി വനം വകുപ്പിൽ നിന്നും

--------------------

ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുന്നത്.

കെ.യു. ജനീഷ് കുമാർ എം.എൽ.എ