paddy
നിരണം ഇടയോടി ചെമ്പ്, ഇരതോട് പാടശേഖരങ്ങളിലാണ് പുഞ്ചകൃഷിയുടെ പമ്പിങ് ജോലികളുടെ പ്രവര്‍ത്തനോദ്ഘാടനം കൃഷി ഓഫീസര്‍ റോയി നിര്‍വഹിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൃഷി ഒരുക്കങ്ങൾ തുടങ്ങി.നിരണം ഇടയോടി ചെമ്പ്, ഇരതോട് പാടശേഖരങ്ങളിലാണ് പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. 350 ഏക്കർ വരുന്ന പാടശഖരത്തിലെ വെള്ളം വറ്റിക്കുന്നതിനായുള്ള പമ്പിംഗ് ജോലികളാണ് ആദ്യഘട്ടമായി ആരംഭിച്ചിരിക്കുന്നത്. നിരണം കൃഷി ഓഫീസർ റോയി പമ്പിംഗിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പാടശേഖര കൺവീനർ സുരോജ് കിഴക്കേപ്പറമ്പിൽ അദ്ധ്യക്ഷനായി. യോഗത്തിൽ കൃഷി അസിസ്റ്റൻഡ് റോണി ഫിലിപ്പ്,സെക്രട്ടറിമാരായ വി.ഐ.കുരുവിള, കെ.പി.തോമസ്.യോഹന്നാൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.നവംബർ രണ്ടാം വാരത്തോടെ വിത്ത് വിത നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാടശേഖര സമിതി കൺവീനർ പറഞ്ഞു.