ഇലന്തൂർ - ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.സർക്കാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഗീകരിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ പോളിടെക്‌നിക് കോഴ്‌സുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോളേജുകളിൽ പഠിക്കുന്ന2020- 21ദ്ധ്യയനവർഷം മെറിറ്റിൽ ഒന്നാംവർഷം പ്രവേശനം ലഭിച്ച പട്ടികജാതി വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ സ്വീകരിക്കും.ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസനഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോമിനോട് ഒപ്പം ഗ്രാമപഞ്ചായത്തിൽനിന്നും മേൽ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ജാതി ,വരുമാനസർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെപകർപ്പ് ,ഫോട്ടോ ,ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് ,മെറിറ്റിൽ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഈ മാസം 27 ന് മുൻപായി ഇലന്തൂർ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് : പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്, നെല്ലിക്കാല പി.ഒ, പിൻ:689643 ഫോൺ: 8547630042, email:scdoelanthoor42@gmail.