പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ സിദ്ധനർ സർവീസ് സൊസൈറ്റിയ്ക്ക് പ്രാധാന്യം വേണമെന്ന് കോഴഞ്ചേരി താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. താലൂക്കിൽ പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ 45 ശാഖകൾ പ്രവർത്തിയ്ക്കുന്ന സമുദായിക സംഘടനയാണ് ഇത്. കോഴഞ്ചേരിയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയും വോട്ടർമാരും കൂടുതലുള്ള സിദ്ധനർ സർവീസ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ സീറ്റുകളിൽ അർഹമായ പ്രാതിനിധ്യം നൽകണം. സംഘടനയെ പരിഗണിക്കാത്തവർക്ക് തിരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിച്ച് തിരിച്ചടി നൽകുന്നതിനും യൂണിയൻ കൗൺസിൽ തീരുമാനിച്ചതായി ഭാരവാഹികളായ എ.വിജയൻ, പി.എ നാരായണൻ, ഒ.കെ ശശി,വിനോദ് പരുത്തിയാനിക്കൽ, വി.കെ ബാലൻ, എൻ.ശിവരാമൻ, എം.സരസ്വതി, ആർ.രാജലക്ഷ്മി എന്നിവർ അറിയിച്ചു.