kids

പത്തനംതിട്ട : വനിതാ ശിശുവികസനവകുപ്പിന്റെ കീഴിലുള്ള ഫോസ്റ്റർകെയർ പദ്ധതിയിൽ ആറ് വയസുമുതൽ 16 വയസുവരെയുള്ള കുട്ടികളെ ലോംഗ് ടേം ഫോസ്റ്റ്റ്റർ കെയറിൽ കൈമാറിയിട്ടുണ്ടെന്ന് ഡി.സി.പി.ഒ നീതദാസ് പറഞ്ഞു. 2017 മുതൽ കുട്ടികളെ രക്ഷിതാക്കളുടെ സമ്മതപ്രകാരം കൈമാറിയിട്ടുണ്ട്. ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെയാണ് ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം താൽപര്യമുള്ള കുടുംബത്തിന് കൈമാറുന്നത്. കുട്ടികളിൽ കുടുംബാന്തരീക്ഷം ലഭ്യമാകുന്നതിന് വേണ്ടി തയാറാക്കിയ പദ്ധതിയാണിത്. 400 മുതൽ 500 വരെയുള്ള കുട്ടികൾ ജില്ലയിലെ 27 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ ഉണ്ടെന്നും നീതദാസ് പറഞ്ഞു. അവധിക്കാലത്ത് കുട്ടികളെ കൈമാറുന്നതിനെ ഷോർട്ട് ടേം ഫോസ്റ്റർകെയർ എന്നും അഞ്ച് വർഷത്തേക്ക് കുട്ടികളെ വളർത്താൻ ഏൽപ്പിക്കുന്നതിനെ ലോംഗ്ടേം ഫോസ്റ്റർകെയർ എന്നും ബന്ധുക്കൾക്ക് കുട്ടികളെ പരിപാലിക്കാൻ നൽകുന്നതിനെ കിൻഷിപ്പ് ഫോസ്റ്റർകെയറെന്നും പറയും. കിൻഷിപ്പ് ഫോസ്റ്റർ കെയറിൽ കുട്ടികൾക്ക് 2000 രൂപ കുട്ടികളുടെ ക്ഷേമത്തിനും നൽകുന്നുണ്ട്.